പുത്തൂർ/മംഗ്ലൂർ: കേരളത്തിലും കർണാടകയിലുമായി നിരവധി കവർച്ചക്കേസുകളിൽ പ്രതിയായ സോഹൈൽ എന്ന സോഹിബിനെ (24) കർണാടക പോലീസ് അറസ്റ്റ് ചെയ്തു.


ഹസ്സൻ സ്വദേശിയായ പ്രതിക്കെതിരെ കർണാടകയിൽ 8 മോഷണക്കേസുകളുണ്ട്. കേരളത്തിൽ കണ്ണപുരം പോലീസ് സ്റ്റേഷനിലും കേസുണ്ട്. അടുത്തിടെ തലപ്പാടിയിൽ താമസം മാറ്റിയ പ്രതിയെ ഹസ്സൻ ജില്ലയിലെ ബിട്ടഗൗഡനഹള്ളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
2020 ലും 2022 ലും ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത കേസുകളും, 2020 ൽ ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷനിലും ഉള്ളാൾ പോലീസ് സ്റ്റേഷനിലും ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 2022- ൽ കേരളത്തിൽ കണ്ണൂർജില്ലയിലെ കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ തലപ്പാടിയിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് താമസം മാറ്റി. ഹാസൻ ജില്ലയിലെ ബിട്ടഗൗഡനഹള്ളിയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഉപ്പിനങ്ങാടി എസ്.ഐ. കൗശിക്കിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ശിവറാം, ശ്രീഷൈല, മുഹമ്മദ് മൗലാന എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Suspect arrested in several robbery cases in Kerala and Karnataka